തിരുന്നാവായ : മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി മലപ്പുറം കല്ക്ട്രേറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിൽ 600 ദിവസം പിന്നിട്ട സത്യാഗ്രഹികൾക്ക് തിരുന്നാവായ ടൗണിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണവും ആദരവും നൽകി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉപഹാരങ്ങൾ വിതരണം ചെയ്തു .മദ്യ നിരോധന സമിതി സംസ്ഥാന നേതാക്കളായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വ: സുജാത എസ്. വർമ്മ, ഖദീജ സർഗീസ്,ഇയ്യാച്ചേരി പത്മിനി എന്നിവർക്കാണ് ആദരവ് നൽകിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി,തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ സോളമൻ കളരിക്കൽ, മദ്യ നിരോധന സമിതി ഭാരവാഹികളായ മുളക്കൽ മുഹമ്മദ് അലി ,ടി.വി. ജലീൽ, പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ, ഇ.പി. എ. ലത്തീഫ്, ഷിഹാബ് ഉണ്ണിയാലുകൽ എന്നിവർ സംസാരിച്ചു.