പഹൽഗാമിലെ ഭീകരാക്രമണം അപലപനീയം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

Kozhikode

കോഴിക്കോട് : കാശ്മീർ പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യത്വരഹിതമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് എന്നിവർ അഭിപ്രായപ്പെട്ടു

നിരപരാധികളായ നിരവധി സഞ്ചാരികളെ കൊലപ്പെടുത്തിയവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.

രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന എല്ലാ ദുഷ്ട ശക്തികൾക്കെതിരെയും പോരാടാൻ സമൂഹം ഒന്നിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.