മുസ്‌ലിം യൂത്ത് ലീഗ് നീതി ജാഥ പ്രതിഷേധമിരമ്പി

Kozhikode

കോഴിക്കോട് : 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ, ഷാഹി മസ്ജിദ് വെടിവെപ്പ് ഇരകൾക്ക് നീതി വേണം. എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി നടത്തിയ നീതി ജാഥ മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ചു. സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച നീതി ജാഥയിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാർ അണിനിരന്നു.

ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എ ഷിജിത്ത് ഖാൻ സ്വാഗതവും ട്രഷറർ കെഎംഎ റഷീദ് നന്ദിയും പറഞ്ഞു. അഡ്വ. പി.കെ ഫിറോസ്, അഡ്വ. വി.കെ ഫൈസൽ ബാബു , ഉമ്മർ പാണ്ടികാശാല, എം എ റസാഖ് മാസ്റ്റർ, ടി ടി ഇസ്മായിൽ, ടി പി അഷ്‌റഫലി, എന്നിവർ സംസാരിച്ചു.

എൻ സി അബൂബക്കർ, ആഷിഖ് ചെലവൂർ, കെ.കെ നവാസ്, സി കെ ഷാക്കിർ, സാജിദ് നടുവണ്ണൂർ, പി.ജി മുഹമ്മദ്, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ്‌ലിയ, ലത്തീഫ് തുറയൂർ, അഫ്നാസ് ചോറോട് ,കെടി റഊഫ്, ശാക്കിർ പറയിൽ , അർശുൽ അഹമ്മദ്, സി ഷക്കീർ, സഫറി വെളളയിൽ, സീനിയർ വൈസ് പ്രസിഡൻ്റ് സി ജാഫർ സാദിഖ് ,എസ് വി ഷൗലിഖ്, ഷഫീഖ് അരക്കിണർ, സയ്യിദ് അലി തങ്ങൾ,, സയ്ദ് ഫസൽ എം ടി, എം പി ഷാജഹാൻ, ഒ എം നൗഷാദ്, ഷുഹൈബ് കുന്നത്ത്, സി സിറാജ്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ സംബന്ധിച്ചു.