നെയ്യാറ്റിൻകര : മലയാള സിനിമയുടെ പിതാവ് ജെ. സി ഡാനിയേലിന്റെ അമ്പതാമത് ഓർമ്മദിനം ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിലെ ജെ. സി ഡാനിയേലിന്റെ സ്മൃതി മണ്ഡപത്തിന് മുന്നിൽ സംഘടിപ്പിച്ചു. സി.കെ ഹരീന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ ആദ്യമായി ജെ. സി ഡാനിയേലിന്റെ പ്രതിമ ജന്മനാട്ടിൽ സ്ഥാപിച്ച നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജമോഹനനെ ജെ.സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ ഉപഹാരം നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ പ്രശസ്തിപത്രവും സെക്രട്ടറി സാബുകൃഷ്ണ മെഡലും സമർപ്പിച്ചു.

അഡ്വ. ബി. ജയചന്ദ്രൻ നായർ അധ്യക്ഷനായിരിന്നു . കേരള ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി. കെ മോഹൻ, വിനോദ് വൈശാഖി,കെ.ആർ അജയൻ, സജിലാൽ നായർ,സുരേഷ് തമ്പി, സുശീല ഡാനിയേൽ,രാഗീഷ് രാജ, ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, ഡോ. അനീഷ് കുറുപ്പ്, ഗോപകുമാർ, ജോൺ സെൽവനാഥൻ, മുരളി കോട്ടയ്ക്കകം എന്നിവർ സംസാരിച്ചു.