ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനങ്ങൾ: ഐ എസ് എം

Kozhikode

കോഴിക്കോട്: നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരത്തിലേക്കും സ്വസ്ഥതയിലേക്കുമുള്ള കടന്നുകയറ്റമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്നും ഇതിന് പ്രതികാരം ചോദിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനെ അഭിന്ദിക്കുന്നതായും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.

29 നിരപരാധികളുടെ ജീവനെടുത്ത നിഷ്ഠൂരമായ പഹൽഗാം അതിക്രമത്തിന് മറുപടി നൽകേണ്ടത് ഇന്ത്യൻ ജനതയുടെ ആവശ്യമായിരുന്നു. അന്താരാഷ്ട്ര നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് വിരോചിതമായി രാജ്യത്തെ പ്രതിരോധിച്ച ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.