കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗ്രീന്‍ മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 11ന് രാവിലെ 10.30ന് തിരുവനന്തപുരം മൈനിംഗ് & ജിയോളജ് ഡയരക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
അനധികൃത ക്വാറികൾ അടച്ചുപൂട്ടുക, ദുരന്ത മേഖലകളിൽ ക്വാറികൾ സൃഷ്ടിച്ച ആഘാതം പഠന വിധേയമാക്കുക, ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷം മാത്രം ലൈസൻസ് അനുവദിക്കുക, 30° യിലധികം ചെരിവുള്ള സ്ഥലങ്ങളിൽ ഖനനം അനുവദിക്കാതിരിക്കുക, ഖനനാനുമതികൾ സുതാര്യമാക്കുക, ക്വാറികൾ പൊതു ഉമസ്ഥതയിലാക്കുമെന്ന ഇടതുപക്ഷ സർക്കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക, ഒരേയിടത്ത് തന്നെ വർഷങ്ങളോളം ഖനനം അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.