മേപ്പാടി, വൈത്തിരി, പൊഴുതന അടക്കമുള്ള പരസ്ഥിതിലോല പഞ്ചായത്തുകളിൽ കാലവർഷം വരാനിരിക്കെ മൺസൂൺ ഷെൽട്ടറുകളുടെ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കമെന്നും ദുരന്തമേഖലയിലെഅർഹരായ മുഴുവൻ കുടുംബങ്ങളെയും പുരരധിവാസത്തിൽ ഉൾപ്പെടുത്തണമെന്നും ദുരന്തബാധിതരുടെ വാടക കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ഭൂമിയേറ്റെടുക്കൽ വിദേശ ബിനാമി കമ്പനി ഹാരിസൺസും പിണറായി സർക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.