വയനാട് മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കസേരകളും നല്‍കി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം

Wayanad

മാനന്തവാടി: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തയ്യാറാക്കിയ ഓപ്പണ്‍ ലൈബ്രറിയിലേക്ക് 300 പുസ്തകങ്ങളും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് 30 കസേരകളും നല്‍കി. എന്‍ എസ് എസ് വയനാട് ജില്ലാ കണ്‍വീനര്‍ കെ എസ് ശ്യാല്‍ വയനാട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് രാജേഷ് വി പി, നഴ്‌സിംഗ് സൂപ്രണ്ട് ബിനിമോള്‍ തോമസ് എന്നിവര്‍ക്കാണ് കസേരകളും പുസ്തകവും കൈമാറിയത്.

എന്‍ എസ് എസ് മാനന്തവാടി ക്ലസ്റ്ററിലെ സ്‌കൂളുകളായ ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി, ജി.കെ.എം.എച്ച്. എസ്.എസ് കണിയാരം,ജി.എച്ച്.എസ്.എസ് തലപ്പുഴ, ജി.എച്ച്.എസ്.എസ്. വാളാട് , എസ്.സി. എച്ച് എസ് എസ് പയ്യമ്പള്ളി,ജി.എച്ച്.എസ്.എസ് കാട്ടിക്കുളം,ജി.എച്ച്.എസ്.എസ് കൊയിലേരി, എം.ജി. എം എച്ച് എസ്. എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് തൃശ്ശിലേരി, എം ടി ഡി എം എച്ച്എസ്എസ് തൊണ്ടര്‍നാട് എന്നീ സ്‌കൂളുകള്‍ പങ്കാളികളായി. എന്‍.എസ്.എസ് മാനന്തവാടി ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ രവീന്ദ്രന്‍ വിവിധ സ്‌കൂളുകളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു