സൗദി രാജാവിന്‍റെ പ്രത്യേക അതിഥികളായി സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി എൻ അബ്ദുൽ ലത്വീഫ് മദനി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ ഹജ്ജ് നിർവഹിക്കും

Kozhikode

കോഴിക്കോട്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദിൽ അസീസിന്റെ പ്രത്യേക അതിഥികളായി ഈ വർഷം കേരളത്തിൽ നിന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി എൻ അബ്ദുൽ ലത്വീഫ് മദനി ,ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ ഹജ്ജ് നിർവഹിക്കും .
ഇന്ത്യയിൽ നിന്നും അമ്പതു പേരാണ് ഈ സംഘത്തിൽ ഉണ്ടാവുക.28 ന്
യാത്ര തിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജാവിന്റെ അതിഥികളായി എത്തുന്നവർക്ക് വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്. ഈ വർഷവും ഫിലസ്തീനിൽ നിന്നും 1000 പേർ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിന് എത്തുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ, മത രംഗത്തെ പ്രമുഖരാണ് രാജാവിന്റെ
അതിഥികളായി ഹജ്ജിന് എത്തുന്നത്.