വയനാട് പുനരധിവാസം: കെ എന്‍ എം ഭവന സമുച്ചയ ശിലാസ്ഥാപനവും ആദ്യ വീടിന്‍റെ താക്കോല്‍ ദാനവും ഞായറാഴ്ച

Wayanad

കല്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കെ എന്‍ എം സംസ്ഥാന സമിതി നിര്‍മ്മിച്ചു നല്‍കുന്ന ഭവന സമുച്ചയ ശിലാസ്ഥാപനവും കല്പറ്റയില്‍ പണി പൂര്‍ത്തിയായ ആദ്യ വീടിന്റെ താക്കോല്‍ ദാനവും 2025 മെയ് 25ന് ഞായറാഴ്ച രാവലെ 11 മണിക്ക് കല്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വയനാട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ, റിഹാബ് ഫൗണ്ടേഷനുകളുമായി സഹകരിച്ചു കൊണ്ടാണ് കെ എന്‍ എം ഭവന സമുച്ചയ നിര്‍മ്മാണം നടത്തുന്നത്. അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. മെയ് 25ന് രാവിലെ11 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി താക്കോല്‍ ദാനവും ശിലാസ്ഥാപനവും നിര്‍വഹിക്കും.

ചടങ്ങില്‍ അഡ്വ ടി സിദ്ദിഖ് എം എല്‍ എ, പ്രൊഫ എന്‍ വി അബ്ദുറഹ്മാന്‍ സാഹിബ്, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ: അബ്ദുല്‍ മജീദ് സ്വലാഹി, ടി മുഹമ്മദ്, യൂസഫ് ഹാജി ബത്തേരി, സയ്യിദ് അലി സ്വലാഹി, സി കെ ഉമ്മര്‍, ഫാറൂഖ് മൂസ ആലപ്പുഴ, കെ എം കെ ദേവര്‍ശോല, നജീബ് കരടാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.