സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പരമോന്നത ബഹുമതിയായ സത്യജിത് റേ പുരസ്കാര സമർപ്പണവും സത്യജിത് റേ സാഹിത്യ പുരസ്കാര സമർപ്പണവും നാളെ ജൂൺ 1ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഗണേശം ഹാളിൽ നടക്കും.
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സൊസൈറ്റി ചെയര്‍മാനും സംവിധായകനുമായ സജിൻലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംവിധായകരായ ബാലു കിരിയത്ത്, ജി. എസ്. വിജയൻ, ഡോ. ജോർജ് ഓണക്കൂർ, കവി പ്രഭാവർമ്മ, സംഗീത സംവിധായകൻ പണ്ധിറ്റ് രമേശ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.
2025 -ലെ സത്യജിത് റേ പുരസ്കാരം പ്രശസ്ത ക്യാമറാമാൻ എസ്. കുമാറിനും സത്യജിത് റേ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരി കെ. പി. സുധീരയ്ക്കും സമർപ്പിക്കും.
ഇതേ വേദിയില്‍ വച്ച് സത്യജിത് റേ ഹാമർ ഫിലിം അവാർഡ്, മിനിസ്ക്രീന്‍ അവാർഡ്, ബുക്സ് അവാർഡ്, ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം അവാർഡ് എന്നിവ ജേതാക്കൾക്ക് നൽകും.
3 മണി മുതൽ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടിയും ഉണ്ടായിരിക്കും.