ചാത്തമംഗലം പഞ്ചായത്ത്തല പ്രവേശനോൽസവം ചേനോത്ത് ഗവ: സ്കൂളിൽ വർണ്ണാഭമായി

Kozhikode

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ പ്രവേശനോൽസവം ഉൽസവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്നു.വർണ്ണക്കുടകളും പുതുമണം മാറാത്ത പുസ്തകങ്ങളുമായെത്തിയ നവാഗതരെ ശലഭ തൊപ്പികൾ അണിയിച്ചും അക്ഷരബലൂണുകൾ കൈമാറിയുമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ , ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റത്. സ്കൂളിലെത്തിയ നവാഗതർക്ക് ആവശ്യാനുസൃതം ബാഗ്, നോട്ട് പുസ്തകങ്ങൾ തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആർ.ഇ.സി ജി.വി എച്ച് എസ് 1981 ബാച്ച് SSLC കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് സംഭാവന ചെയ്ത പഠനോപകരണങ്ങൾ ക്ലാസ്മേറ്റ്സ് കൂട്ടായ്മ പ്രസിഡണ്ട് കെ. സത്യനിൽ നിന്ന് സ്ക്കൂൾ അധികൃതർ ഏറ്റുവാങ്ങി . പാട്ടും പറച്ചിലും പരിപാടിയിൽ കെ.സി അപ്പുട്ടി വിദ്യാർത്ഥികളുമായി സംവദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സബിത സുരേഷ് , ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ , ക്ലസ്റ്റർ കോ ഓർഡിനേറ്റർ ചിഞ്ചു, പി. ടി.എ പ്രസിഡണ്ട് പി അജേഷ് , സ്ക്കൂൾ വികസന സമിതി ഭാരവാഹികളായ സി.ഗംഗാധരൻ നായർ കെ. ശശീധരൻ, പി. സത്യാനന്ദൻ, ചന്ദ്രശേഖരൻ, ക്ലാസ്മേറ്റ്സ് ഭാരവാഹികളായ പി.എസ് ബാബു , പി .നന്ദിനി അധ്യാപകരായ കെ.പി. നൗഷാദ് ,പ്രീത പി പീറ്റർ , അശ്വതി എൻ നായർ , അനാമിക ,ധനില , മിസ്രിയ പുള്ളാവൂർ , എം. രാധാകൃഷ്ണൻ പ്രസംഗിച്ചു.