ജില്ലാ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ യിന്‍യാങ് സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിന് ഓവറോള്‍ കിരീടം

Kozhikode

കോഴിക്കോട്: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രഥമ കോഴിക്കോട് ജില്ലാ അമേച്വര്‍ സ്‌പോര്‍ട്‌സ് കിക്ക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്ന് ഇരുനൂറോളം കായിക താരങ്ങള്‍ പങ്കെടുത്തു. 137 പോയിന്റ് നേടി യിന്‍ യാങ് സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഓവറോള്‍ കിരീടം നേടി. ഹോകു സായി ഫൈറ്റ് ക്ലബ്, ചൈനീസ് കുങ്ഫു അക്കാദമി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. കിക്ക് ബോക്‌സിങ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് കെ.വി.പ്രമോദ് ആധ്യക്ഷത വഹിച്ചു. റംസി പി.എം., ജെറീഷ് കെ. വിവേക് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ല സെക്രട്ടറി വില്യംസ് സാക്‌സണ്‍ ബാക്‌സി വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു.