കോഴിക്കോട്: തീരദേശ സന്ദര്‍ശനവുമായി കോഴിക്കോട് എത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല, സഹമന്ത്രി ഡോക്ടര്‍ എല്‍ മുരുകന്‍ എന്നിവരുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോക്ടര്‍ എല്‍ മുരുകനെ പൊന്നാട അണിയിച്ചു. കൗണ്‍സില്‍ ഭാരവാഹികളായ അഡ്വക്കേറ്റ് വിക്ടര്‍ ആന്റണി നൂണ്‍, പ്രൊഫസര്‍ ഫിലിപ്പ് കെ ആന്റണി, സി എ ബ്യൂട്ടി പ്രസാദ് എന്നിവര്‍ പങ്കെടുത്തു. തദവസരത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ സന്നിഹിതനായിരുന്നു.
കേരളത്തിന് നല്ല പരിഗണന ഇപ്പോള്‍ തന്നെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നല്‍കുന്നുണ്ടെന്നും തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിച്ചാല്‍ പരിഗണിക്കാമെന്നും അവര്‍ സംഘത്തെ അറിയഹച്ചു.