ഇ.കെ.എം പന്നൂരിന് പുരസ്കാരം സമ്മാനിച്ചു

Kozhikode

കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും വിചിന്തനം വാരികയുടെ പത്രാധിപരുമായ ഇ.കെ.എം പന്നൂരിന് ജുബൈൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഏർപ്പെടുത്തിയ പുരസ്കാര ദാനം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി നിർവ്വഹിച്ചു.

അന്ധകാരങ്ങൾക്കും മൂല്യച്ചുതികൾക്കുമെതിരെ ശക്തമായ പോരാട്ടം നയിച്ച തൂലിക യാണ് പന്നൂരിന്റെതെന്ന് അദ്ദേഹം പറഞ്ഞു. വായിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള വിശുദ്ധ ക്വുർആനിന്റെ ആദ്യവചനങ്ങൾ വിജ്ഞാനത്തിന്റെ പരന്നൊഴുക്കിനാണ് എന്നും പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. വിചിന്തനം വർഷാന്ത അവാർഡ് പ്രഖ്യാപനം കെ എൻ .എം വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ നിർവഹിച്ചു. പ്രമുഖ സാഹിത്യകാരൻ പി.കെ പാറക്കടവ്, യുവ മാധ്യമ പ്രവർത്തകൻ റിയാസ് കെ.എം.ആർ എന്നിവർക്കുള്ള പ്രത്യേക അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.

സൗദി നാഷനൽ ഇസ് ലാഹി സെന്റർ പ്രസിഡണ്ട് അബ്ബാസ് ചെമ്പൻ , ജന: സെക്രട്ടറി കബീർ എം പറളി, ശുക്കൂർ സ്വലാഹി, കെ.എം.എ അസീസ്,സി മരക്കാരുട്ടി , റഷീദ് ഒളവണ്ണ, റഹ് മത്തുല്ല സ്വലാഹി പുത്തൂർ പ്രസംഗിച്ചു.