എം.എസ്.എം ഹൈസക്ക് – കോഴിക്കോട് സൗത്ത് ജില്ല ഹയർ സെക്കണ്ടറി സമ്മേളനം നാളെ

Kozhikode

കോഴിക്കോട്: “കൗമാരം കാലത്തോടോപ്പം, കുടുംബത്തോട്ടൊപ്പം ” എന്ന പ്രമേയത്തിൽ എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന ഹൈസക്ക് – ജില്ലാ ഹയർ സെക്കണ്ടറി സമ്മേളനം നാളെ (സെപ്തംബർ 29 ഞായർ) അത്തോളി അണ്ടിക്കോട് മിയാമി കൺവെൻഷൻ സെന്റിൽ വെച്ച് നടക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്നു ഹൈസക്ക് സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കെ.എൻ.എം ജില്ല സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ അധ്യക്ഷത വഹിക്കും.കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന ചടങ്ങിൽ എം.എസ്.എം സംസ്ഥാന ജന:സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി,ഐ.എസ്.എം ജില്ല പ്രസിഡണ്ട് ജുനൈദ് സലഫി, കെ.എൻ.എം അത്തോളി മണ്ഡലം പ്രസിഡണ്ട് അമീർ അലി എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.

തുടർന്ന് നടക്കുന്ന പഠന സെഷനിൽ പി.കെ സക്കരിയ്യ സ്വലാഹി, അംജദ് എടവണ്ണ, ഹാഫിദ് റഹ്മാൻ മദനി എന്നിവർ വിഷയങ്ങളവതരിപ്പിക്കും. 11.45ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഷിബിലി മുഹമ്മദ് മോഡറേറ്ററാകും. എം.എസ്.എം സംസ്ഥാന ഭാരവാഹികളായ സഅദുദ്ദീൻ സ്വലാഹി, അസീം സ്വലാഹി, മുഹമ്മദ് അമീർ, അമീൻ തിരുത്തിയാട് എന്നിവർ പങ്കെടുക്കും.

ഉച്ചക്ക് ശേഷം നടക്കുന്നബിഗേൾസ് ഗാതറിംഗിൽ ഹാനിയ റുഷ്ദ, ഫിദ ഫാത്തിമ, ഹന ഫാത്തിമ എന്നിവർ സംസാരിക്കും. 2:40 ന് നടക്കുന്ന “എൻഹാൻസിംഗ് ” സെഷനിൽ സുബൈർ സുല്ലമി വിഷായാവതരണം നടക്കും.ശേഷം സമാപന സെഷനിൽ അൻസാർ നന്മണ്ട , ഷാഹിദ് മുസ്ലിം ഫാറൂഖി എന്നിവർ വിഷയാവതരണം നടത്തും. എം.എസ്എം ജില്ല സെക്രട്ടറി ഷമൽ പൊക്കുന്ന് സമാപന ഭാഷണം നിർവ്വഹിക്കും. ഹൈസക്കിൽ ആയിരത്തിലധികം ഹയർ സെക്കൻഡറി വിദ്യാർഥികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുക്കും.