ക്യാമ്പസുകളിലെ അതിക്രമം ഇല്ലാതാക്കാൻ വിദ്യാർത്ഥി സംഘടനകൾ ഇടപെടണം: എം. എസ്. എം

Kozhikode

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിച്ച പൂക്കോട് വെറ്ററിനറി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പ്രവർത്തനരീതി മുഖ്യധാരാ വിദ്യാർത്ഥി സംഘടനകളെല്ലാം പുനഃപരിശോധിക്കുകയും ഏകാധിപത്യ പ്രവണതയിലധിഷ്ഠിതമായ പ്രവർത്തനരീതി ഒരു ക്യാമ്പസ്സിലും തുടർന്നു പോരുന്നില്ലായെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം വിദ്യാർത്ഥി രാഷ്ട്രീയ നേതൃത്വം കൈക്കൊള്ളേണ്ടതുണ്ടെന്നും എം. എസ്. എം സംസ്ഥാന കൌൺസിൽ അഭിപ്രായപ്പെട്ടു. കെ. എൻ. എം മർകസുദ്ദഅവാ സംസ്ഥാന സെക്രട്ടറി കെ. പി. സക്കരിയ സംസ്ഥാന കൌൺസിൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ്‌ ജസീം സാജിദ് അധ്യക്ഷത വഹിച്ചു. ഐ.എസ്. എം ജനറൽ സെക്രട്ടറി അൻവർ സാദത്ത്, എം.എസ്.എം ജനറൽ സെക്രട്ടറി ആദിൽ നസീഫ്, നദീർ മൊറയൂർ, ഫഹീം പുളിക്കൽ, റിയാസ് എടത്തനാട്ടുകര, ഷഫീഖ് അസ്ഹരി, സമാഹ് ഫാറൂഖി, നുഫൈൽ തിരൂരങ്ങാടി, ബാദുഷ തൊടുപുഴ, ഡാനിഷ് അരീക്കോട്, ഷഹീർ പുല്ലൂർ, ഹാമിദ് സനീൻ, അൻഷിദ് നരിക്കുനി തുടങ്ങിയവർ സംബന്ധിച്ചു. എം.എസ്.എം സംസ്ഥാന ട്രഷറർ ജെസിൻ നജീബ് സമാപന ഭാഷണം നടത്തി.