അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയില്‍ വിസാനിയമ ലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ സുവര്‍ണാവസരം. ജി ഡി ആര്‍ എഫ് എ അധികൃതരാണ് മൂന്നു ദിവസത്തെ അവസരം പ്രവാസികള്‍ക്ക് നല്‍കിയത്. വിസാനിയ മങ്ങള്‍ ലംഘിച്ചവര്‍, പിഴയുള്ളവര്‍ എന്നിവര്‍ക്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താം.
ഫെബ്രുവരി 25 മുതല്‍ 27 വരെയാണ് അവസരം. ദുബൈ ദേര സിറ്റി സെന്ററിലെ സ്റ്റാളിലാണ് ക്യാമ്പ് നടക്കുക. രാവിലെ 10 മുതല്‍ രാത്രി 10 വരേ സമയമുണ്ട്. പത്തു വര്‍ഷം വരെ അനധികൃതമായി താമസിച്ചവര്‍ക്കും രേഖകള്‍ ശരിയാക്കാനെത്താമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.