കല്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സാമൂഹിക സേവന രംഗത്ത് ദാറുല്‍ ഫലാഹിന്റെ സാന്നിധ്യം അതുല്യമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ജ്ഞാനപ്പാദേയത്തിന്റെ കര്‍മ്മ സാക്ഷ്യം എന്ന പ്രമേയത്തില്‍ നടക്കുന്ന ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ മുപ്പതാം വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിക്കുകയും ഭൗതികവും ആത്മീയവുമായി അറിവ് നല്‍കി ജീവിതത്തിന്റെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനും ദാറുല്‍ ഫലാഹിന് കഴിഞ്ഞു. ഇന്ത്യക്ക് അകത്തും പുറത്തും ദീനിന്റെ പ്രബോധകരായി യുവതലമുറയെ വളര്‍ത്തിയെടുക്കാനും ദാറുല്‍ ഫലാഹ് പുലര്‍ത്തുന്ന ജാഗ്രത വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.