“യോഗി യാവാം യോഗയിലൂടെ” എന്ന സന്ദേശവുമായി അന്താരാഷ്ട്ര യോഗ ദിനത്തിൽ അസംപ്ഷൻ എയുപി സ്കൂൾ. ആഴ്ചയിൽ ഒരു ദിവസം യോഗ എന്ന ലക്ഷ്യവുമായി ഓടപള്ളം ഗവ ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ട്രെയിനർ റീന പി എം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി .

ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സിസ്റ്റർ പ്രിയ, ജിഷ എം പോൾ, അയന ആൻ മേരി, അനു പി സണ്ണി എന്നിവർ നേതൃത്വം നൽകി.