കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ദുരന്തത്തിലെ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബത്തിന് നല്‍കാനായി കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയും പാനൂര്‍ എം.ഇ.എസ്.പബ്ലിക് സ്‌കൂളും സംയുക്തമായി നിര്‍മ്മിച്ച സ്‌നേഹ ഭവനം വീടിന്റെ പണിപൂര്‍ത്തിയായി. വീടിനായി സ്ഥലം വാങ്ങി, റോഡ് നിര്‍മ്മിച്ച്, കിണര്‍ കുഴിച്ചതിന് ശേഷമാണ് വീട് പണി തുടങ്ങിയിരുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറയിലാണ് മനോഹരമായ വീട് പണിതത്.
2024 ഡിസംബര്‍ മാസമാണ് സ്‌നേഹ ഭവനത്തിന് ശിലാസ്ഥാപനം നടത്തിയത്. 670 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള വീടിന് രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ഹാള്‍, വീടിനകത്ത് ടോയ്‌ലെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതീകരണമടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വേദനിക്കുന്നവരെ ചേര്‍ത്ത്പിടിക്കുന്നതിന്റെ ഭാഗമായാണ് പാനൂര്‍ എം. ഇ. എസ്. പബ്ലിക് സ്‌കൂളിന്റെ അഭ്യര്‍ഥന മാനിച്ച് വയനാട് ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. മൂന്ന് മാസം കൊണ്ട് വീട് പൂര്‍ത്തിയാക്കാനായതില്‍ ഇരുകൂട്ടരും ഏറെ സന്തോഷത്തിലാണ്.
മുണ്ടക്കൈ-ചൂര്‍മല ദുരന്തബാധിതര്‍ക്ക് വീടെന്ന ആശയം സ്‌കൂളില്‍ അവതരിപ്പിച്ച ഉടനെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിസ്ഹബ് തന്റെ സമ്പാദ്യ തുക ക്ലാസ് ടീച്ചറെ ഏല്‍പ്പിച്ചതോയെയാണ് പദ്ധതിക്ക് തുടക്കമായത്. സ്‌കൂള്‍ പി.ടി.എ.കമ്മിറ്റിയും അധ്യാപകരും തുടര്‍ന്ന് സ്‌കൂളിലെ മറ്റ് കുട്ടികളും രക്ഷിതാക്കളും ദൗത്യം ഏറ്റെടുത്തതോടെ ആവശ്യത്തിന് തുക സമാഹരിക്കാനായി. സുനസുകള്‍ ഒന്നിച്ചതോടെ ഒരു കുടുംബത്തിന് അന്തിയുറങ്ങാന്‍ മനോഹരമായ വീടൊരുക്കാനായി.
പണിപൂര്‍ത്തിയാക്കിയ വീട് കാണാനായി പാനൂരില്‍ നിന്ന് സ്‌കൂള്‍ പി.ടി.എ.കമ്മിറ്റിയും പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളും നേരിട്ടെത്തി. വയനാട് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും അയല്‍വാസികളും സ്‌കൂള്‍ അധികൃതരെ സ്വീകരിച്ചു.
വീട് നിര്‍മ്മാണത്തിന് ആദ്യ സംഭാവന നല്‍കി മാതൃകയായ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് മിസ്ഹബിന് വയനാട് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് തെന്നാണി ഹാരിസ് ഉപഹാരം നല്‍കി. വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സി.കെ.ഉസ്മാന്‍ ഹാജി, ബീരാന്‍കുട്ടി, തെന്നാണി ഇബ്രാഹിം, കരാറുകാരനായ ഡിക്‌സന്‍ എന്നിവരെയും ഉപഹാരം നല്‍കി ആദരിച്ചു.
വയനാട് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.വാസു, സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി ഡോ.പുത്തുര്‍ മുസ്തഫ, സ്‌കൂള്‍ മാനേജ്‌മെന്റ് മുന്‍ സെക്രട്ടറി പി.പി.സുലൈമാന്‍ ഹാജി, മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹാരിസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.എം.മരളീധരന്‍, പി.ടി.എ.പ്രസിഡന്റ് പി.ടി.കബീര്‍, സ്‌കൂള്‍ ലീഡര്‍ നന്ദിത് സുനില്‍ പ്രസംഗിച്ചു