കൊച്ചി: മലയാളത്തില്‍ ‘വാരിക്കുഴിയിലെ കൊലപാതകം’, ‘ഇന്നു മുതല്‍’, ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്ത പ്രഥമ തമിഴ് സിനിമയായ ‘ യാനൈ മുഖത്താന്‍’ ഉടന്‍ റീലീസ് ചെയ്യും. ഇതിന്റെ മുന്നോടിയായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.വലിയ സ്വീകരണമാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.യോഗി ബാബുവാണ് ഫാന്റസി ഹ്യൂമര്‍ ചിത്രമായ യാനൈ മുഖത്താനിലെ നായകന്‍.
തമിഴില്‍ ‘ യാനൈ മുഖത്താന്‍ ‘ എന്നാല്‍ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. സിനിമയെ കുറിച്ച് ആരായവെ രജീഷ് ഇങ്ങനെ വിശദീകരിച്ചു….
‘ എന്റെ സുഹൃത്തായ നടന്‍ രമേഷ് തിലകിനോട് ഞാന്‍ യാനൈ മുഖത്താന്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോള്‍ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ എന്ന് പറഞ്ഞ് യോഗി ബാബുവിനെയും പരിചയപ്പെടുത്തി തന്നു. അങ്ങനെ യാണ് ഈ പ്രോജക്ടിന്റെ തുടക്കം. ഫാന്റസി ചിത്രമായ ഇതില്‍ തീവ്ര ഗണപതി ഭക്തനായ ഓട്ടോ െ്രെഡവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയില്‍ കാശ് ഇട്ടിട്ടെ പോകു. അതേ സമയം ആളൊരു തരികിടയുമാണ്. ആ രമേശ് തിലകിന്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ദൈവം തന്നെ നേരില്‍ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. അങ്ങനെ വന്നാല്‍ തന്നെ താനാണ് ദൈവം എന്ന് അയാള്‍ക്ക് തെളിയിക്കാന്‍ പോരാടേണ്ടി വരും. രമേഷ് തിലകിന്റെ ജീവിതത്തില്‍ യോഗി ബാബുവിന്റെ കടന്ന് വരവോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന വഴിത്തിരിവുകള്‍ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
രാജസ്ഥാന്‍ മുതല്‍ ചെന്നൈ വരെ ചിത്രീകരണം നടത്തിയിട്ടുണ്ട്. കഥ കേട്ട മാത്രയില്‍ തന്നെ അത് ഇഷ്ടപ്പെട്ട യോഗി ബാബു തിരക്കിനിടയിലും ഡേറ്റ് നല്‍കി അഭിനയിക്കാന്‍ തയ്യാറായി എന്നു മാത്രമല്ലാ അദ്ദേഹം തന്നെ ഉര്‍വശി, കരുണാകരന്‍ എന്നിവരെ വിളിച്ച് ഇതില്‍ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടു. അതു കൊണ്ട് എനിക്ക് മറ്റു പ്രാധാന കഥാപാത്രങ്ങള്‍ക്ക് വേണ്ടി അഭിനേതാക്കളെ കണ്ടെത്തേണ്ട പണിയും കുറഞ്ഞു.
നാട്ടില്‍ നടക്കുന്ന അതിക്രമങ്ങള്‍, മനുഷ്യര്‍ ചെയ്യുന്ന കുറ്റ കൃത്യങ്ങള്‍ എന്നിവയെ നല്ല രീതിയില്‍ ഫാന്റസി കഥയായി പറയാന്‍ കഴിയും. കുട്ടികളുടെ മനസ്സില്‍ വരെ അത് വേരോടണം. വൈകാരികമായ മുഹൂര്‍ത്തങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ഒരാള്‍ മാത്രം ഡോമിനേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അയാള്‍ മാത്രമേ റീച്ച് ആവുകയുള്ളൂ. മറ്റൊരാളിലേക്ക് ശ്രദ്ധ തിരിയില്ല . അങ്ങനെ അല്ലാതെ എല്ലാവരെയും ഫോളോ ചെയ്ത് യോഗി ബാബു അഭിനയിച്ച ശൈലി അഭിനന്ദനീയമാണ്. നല്ല സിനിമാ ബോധം ഇപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ട്. ആ പ്രേക്ഷകരെ വിശ്വസിച്ചാണ് ഞാന്‍ യാനൈ മുഖത്താന്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും അവര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം.’ രജീഷ് മിഥില പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥിലയും ലിജോ ജയിംസും ചേര്‍ന്നാണ്’ യാനൈ മുഖത്താന്‍’ നിര്‍മ്മിക്കുന്നത്. കാര്‍ത്തിക് നായര്‍ ഛായഗ്രഹണവും ഭരത് ശങ്കര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പി ആര്‍ ഒ: സി കെ അജയ് കുമാര്‍.
Hello! Do you know if they make any plugins to assist with Search
Engine Optimization? I’m trying to get my blog to rank for some targeted keywords but
I’m not seeing very good gains. If you know of any please
share. Many thanks! I saw similar blog here: Eco blankets