കൊച്ചി: തമിഴിലെ പ്രഗല്‍ഭനായ ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭയാണ് തങ്കര്‍ ബച്ചാന്‍. അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം തന്നെ കലാ മേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാര്‍ത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകളാണ്. അതില്‍ ‘അഴകി’, ‘ സാല്ല മറന്ത കഥ’, ‘പള്ളിക്കൂടം ‘, ‘ ഒമ്പതു രൂപായ് നോട്ട്’, ‘അമ്മാവിന്‍ കൈപേശി’ എന്നീ സിനിമകള്‍ ചിലത് മാത്രം. തങ്കര്‍ ബച്ചാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് ‘കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണിത്.
‘കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ എന്ന സിനിമക്ക് വേണ്ടി തമിഴിലെ മൂന്നു സംവിധായക പ്രതിഭകള്‍ അഭിനേതാക്കളായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ സവിശേഷത. തമിഴ് സിനിമയുടെ ബ്രന്മാവ് എന്ന് വിശേഷിപ്പിക്കപ്പെടന്ന ഭാരതി രാജ, എണ്‍പതുകളില്‍ തമിഴ് സിനിമയില്‍ ആക്ഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ എസ്. എ. ചന്ദ്രശേഖര്‍, വര്‍ത്തമാന കാല തമിഴ് സിനിമയില്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് വിത്തു പാകിയ മലയാളിയായ തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായക പ്രതിഭകള്‍.അതിഥി ബാലനാണ് ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗി ബാബുവും പ്രധാന കഥാപാത്രമാവുന്നുണ്ട്. തങ്കര്‍ ബച്ചാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വൈരമുത്തു ഗാന രചനയും ജി.വി.പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഏകാമ്പരമാണ് ഛായഗ്രാഹകന്‍. വാവ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സി ന്റെ ബാനറില്‍ ബാനറില്‍ ഡി. വീര ശക്തിയാണ് ‘ കരുമേഘങ്കള്‍ കലൈകിന്‍ട്രന ‘ നിര്‍മ്മിക്കുന്നത്. ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ: സി.കെ.അജയ് കുമാര്‍.