ദുബൈ: ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് സൗജന്യ നിരക്കില്‍ വിമാനയാത്ര. 310 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം. എയര്‍ ഇന്ത്യയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 25 വരെയാണ് ഓഫര്‍ കാലാവധി. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനാണ് ഓഫര്‍ ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
