ഇന്ധനവിലയിലെ കുറവ്: ബസ് ചാര്‍ജില്‍ കുറവ് വരുത്തി ഷാര്‍ജ

Gulf News GCC

ഷാര്‍ജ: ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ ബസ് ചാര്‍ജില്‍ കുറവ് വരുത്തി. ഷാര്‍ജയിലെ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇന്റര്‍സിറ്റി ബസ്സുകളുടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തിയത്.

ഓരോ സ്ഥലത്തേക്കുമുള്ള യാത്രയുടെ ദൂരം കണക്കാക്കിയാണ് ടിക്കറ്റ് നിരക്കിലെ കുറവ്. ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെയുള്ള കുറവാണ് ഇതുമൂലം യാത്രക്കാര്‍ക്ക് ലഭ്യമാകുക. ഡീസല്‍ വില ഈ മാസം 12 ഫില്‍സ് വരെ കുറഞ്ഞിരുന്നു.