ലുലുവും ആമസോണും കരാര്‍ ഒപ്പിട്ടു

Business Gulf News GCC

ഓണ്‍ലൈന്‍ വിപണന രംഗത്ത് ലുലുവും ആമസോണും ഒന്നിക്കുന്നു

ദുബൈ: ഓണ്‍ലൈന്‍ വിപണന രംഗത്ത് ലുലുവും ആമസോണും ഒന്നിക്കുന്നു. ഗള്‍ഫ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലുഗ്രൂപ്പാണ് ഗ്രോസറി, ഫ്രഷ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ യു.എ.ഇയില്‍ വിതരണം ചെയ്യാന്‍ ആമസോണുമായി ചങ്ങാത്തത്തിലാവുന്നത്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയും ആമസോണ്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് റൊണാള്‍ഡ് മോചറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *