പെൻഷൻ പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കുക: കെ.എസ്.എസ് .പി .എ .

Thiruvananthapuram

ഒരു വർഷമായി മുടങ്ങി കിടക്കുന്ന പെൻഷൻ പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് .എസ് .പി .എ നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ1 കരിദിനമായി ആചരിച്ചു. അതിൻ്റെ ഭാഗമായി പ്രകടനവും വിശദീകരണ യോഗവും നടത്തി.കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡൻ്റ് ഡി.പ്രഭാകരൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ ,സുനിൽ കുമാർ ,വിജയകുമാർ, വിൻസൻ്റ് , ജയകുമാർ ,ഉദയകുമാർ ,മനോമോഹനൻ ,സുരേഷ് കുമാർ ,വിശ്വനാഥൻ ,പെരുമാൾ പിള്ള എന്നിവർ സംസാരിച്ചു.