തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതർ ക്ക് വീട് നിർമിക്കാൻ കേരള വ്യാപാരി വ്യവസായി സമിതി സമാഹരിച്ച തുകയുടെ ആദ്യ ഗഡു 1.2 കോടി രൂപ കൈമാറി. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ, സെക്രട്ടറി ഇ എസ് ബിജു എന്നിവർ ചേർന്ന് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കെ ആൻസലൻ എംഎൽഎ, വി പാപ്പച്ചൻ, കെഎം ലെനിൻ, ആർ രാധാകൃഷ്ണൻ, എ ആദർശ് ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇതിനൊപ്പം സമിതിയുടെ കാറ്റഗറി സംഘടനകളായ മര വ്യവസായി സമിതി ആയിരം കട്ടിൽ നൽകും.
മൊബൈൽ ഫോൺ വ്യാപാരി സമിതി 450 മൊബൈൽ ഫോണും അനു
ബന്ധ ഉപകരണങ്ങളും റവന്യൂമന്ത്രി യുടെ സാന്നിധ്യത്തിൻ
ജില്ലാ ഭരണസംവിധാ നത്തിന് കൈമാറി. കട നഷ്ട പെട്ടവരുടെ പുനരധിവാസ ത്തിനുള്ള പദ്ധതികൾ സമിതി ആസൂത്രണം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.