സാഹിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Kannur

തലശ്ശേരി: മുബാറക ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി, ‘സാഹിതി’ മലയാളം ക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാനവും, സാഹിതി ലോഗോ പകാശനവും സിനിമ പിന്നണിഗായകനും മോട്ടിവേഷന്‍ സ്പീക്കറുമായ എം. മുസ്തഫ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.പി നിസാര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വായനാദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം പി.എം അഷ്റഫ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം. കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, കെ.എം അഷ്റഫ് മാസ്റ്റര്‍, ഹാരിസ്. എന്‍ ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു.