25 വർഷം മുമ്പുള്ള മംഗലാട്ടെ കാർഷികാവശ്യത്തിന് വേണ്ടിയുള്ള പദ്ധതിയെ എതിർത്തവരുടെ രക്ഷക വേഷം ജനം തിരിച്ചറിയും: വാർഡ് മെമ്പർ എ സുരേന്ദ്രൻ

Kozhikode

ആയഞ്ചേരി: അടുത്ത കാലത്തായി ജലനിധി പദ്ധതിയുൾപ്പെടെ ഒട്ടേറെ ജലപദ്ധതികൾ നടത്താൻ കഴിയാതെ പഞ്ചായത്തിലുടനീളം ജനങ്ങൾ ഉപേക്ഷിക്കുമ്പോൾ 25 വർഷം മുമ്പ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ കാർഷികാവശ്യത്തിന് കുഴിച്ച കിണർ പദ്ധതിയെ തടസ്സപ്പെടുത്താൽ വിജിലൻസിലും മറ്റും പരാതി സമർപ്പിച്ച് എതിർത്തവർ രക്ഷക വേഷമണിയുന്നത് അഭാസകരമാണ്. ശക്തമായ ചെറുത്ത് നിൽപ്പിലൂടെ അന്നത്തെ ഭരണ സമിതിയും ഒരു ലക്ഷത്തോളം രൂപ ഒരു അഭ്യുദയകാംക്ഷിയും മുടക്കി പദ്ധതി പൂർത്തീകരിക്കുകയും അൻപതോളം വരുന്ന ഗുണഭോക്താക്കൾക്ക് സമർപ്പിച്ചതുമാണ്. പദ്ധതി നല്ല രീതിയിൽ നടന്ന് പേയെങ്കിലും ഗുണഭോക്താക്കൾ കരൻ്റ് ബിൽ അടക്കാത്തത് കൊണ്ട് പ്രവർത്തന രഹിതമായി. പദ്ധതി കമ്മീഷൻ ചെയ്താൽ അതിൻ്റെ മെയിൻ്റനൻസും, ബില്ലും ഗുണഭോക്താക്കൾ തന്നെ അടക്കണം എന്നാണ് വ്യവസ്ഥ. അത് ലംഘിച്ചത് കൊണ്ടും പുതിയ ജലനിധി പദ്ധതി വന്നത് കൊണ്ടും ആരും ഉപയോഗിക്കാതെയായി.

2010-15 കാലഘട്ടത്തിൽ പ്രദേശത്ത് വന്ന ജലനിധി പദ്ധതിയിലെ വെള്ളം മോശമായത് കൊണ്ട് പട്ടേരി മലമൽ, വലിയ പറമ്പത്ത് ഭാഗങ്ങളിൽ കുടിവെള്ളം പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയത് കൊണ്ട് ഈ പദ്ധതി കുടിവെള്ള പ്രശ്നപരിഹാരത്തിനും കാർഷിക ആവശ്യത്തിനും ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടു കൂടി ഉപയോഗിക്കാതെ കാടുമൂടിയ വലിയ കിണർ പരിഷ്കരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി വാൾ തേച്ചും, ഗ്രിൽ ചെയ്തും , പെയിൻ്റടിച്ചും, അടിഞ്ഞു കൂടിയ മണ്ണ് മാറ്റി മൂന്ന് പ്രാവശ്യം വെള്ളമടിച്ച് സൂപ്പർ ക്ലോറിനേഷൻ നടത്തിയും ഉപയോഗയോഗ്യമാക്കി. നിലവിലെ അവസ്ഥയിൽ ആർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

ഇതേ രീതിയിൽ പരിഷ്കരിച്ച മറ്റൊരു പൊതു കിണറും യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. അതിൽ നിന്ന് ഒട്ടേറെ വീട്ടുകാർ മോട്ടോർ സ്ഥാപിച്ച് വെള്ളം ഉപയോഗിക്കുണ്ട്.
25 വർഷം മുമ്പ് എതിർത്തും ഉപയോഗശൂന്യമായ സമയത്ത് കമാന്ന് ഒരക്ഷരം മിണ്ടാതെ ഇപ്പോൾ പറയുന്നതിൻ്റെ ഭാഷ ജനങ്ങൾക്ക് മനസിലാവുമെന്നും വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കുറെ മാസമായി ഒളിഞ്ഞും തെളിഞ്ഞും വിവിധ പരാതികളും, വിവരാവകാശങ്ങളിലും പെടുത്തി ബുദ്ധിമുട്ടിച്ചു വരുന്നത് കണ്ടില്ല എന്ന് നടിച്ചതാണെന്നും

മാധ്യമപ്രവർത്തകർ യഥാർത്ഥ വസ്തുതകൾ മറച്ചു വച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾ നൽകുന്നത് മാധ്യമധർമ്മമല്ലെന്നും മംഗലാട്ടെ കിണർ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വാർത്താപ്രചരത്തിനുള്ള മറുപടിയായി മെമ്പർ കൂട്ടിച്ചേർത്തു.