തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ്; മാനിഫെസ്റ്റോകൾ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകണം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

Wayanad

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാമ്പയിൻ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി മീനങ്ങാടി എസ് എ മജീദ് ഹാളിൽ നടത്തിയ ജില്ലാ തല വികസന ശില്പശാല പരിഷത്ത് സംസ്ഥാന വികസന കൺവീനർ ശ്രീ പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
എല്ലാ പഞ്ചായത്തുകളിലും സുസ്ഥിര വികസന ലക്ഷ്യത്തോടെ ജനകീയ വികസന മാനിഫെസ്‌റ്റോ തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ രീതിയിൽ ജനാഭിപ്രായം തേടിയാകണം മാനിഫെസ്റ്റോ തയ്യാറാക്കേണ്ടത്. മാനന്തവാടി മുനിസിപ്പാലിറ്റി, വൈത്തിരി, മുട്ടിൽ, മീനങ്ങാടി, പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ വികസന മാനിഫെസ്‌റ്റോ തയ്യാറാക്കാനുള്ള തയ്യാറെടുപ്പ് വികസന ശില്പശാലയിൽ പൂർത്തിയായി. മറ്റു പഞ്ചായത്തുകളിൽ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ വികസന ജനസഭകൾ നടത്തും.
കൽപ്പറ്റ മുനിസിപ്പൽ വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും പരിഷത്ത് വികസനക്കമ്മറ്റി ചെയ മാനും ആയ സി.കെ.ശിവരാമൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ.കെ.ബാലഗോപാലൻ, പി.സുരേഷ് ബാബു, എം.എം. ടോമി, പി.കുഞ്ഞികൃഷ്ണൻ, ഒ.കെ. പീറ്റർ , പി.കെ. രാജപ്പൻ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. വിശാലാക്ഷി .കെ സ്വാഗതവും കെ.പി.സുനിൽകുമാർ നന്ദിയും പറഞ്ഞു.