നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കല്പറ്റ: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) പാര്‍ട്ടിയുടെ 15th ജന്മദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ 21 വരെ ‘ജനകീയ ബദലിന്റെ 14 വര്‍ഷം’ എന്ന പേരില്‍ ക്യാംപയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2009 ജൂണ്‍ 21ന് ആണ് എസ്.ഡി.പി.ഐ രൂപീകൃതമാവുന്നത്. അപചയവും സ്വാര്‍ഥനിക്ഷിപ്ത താല്‍പ്പര്യങ്ങളും കൊണ്ട് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ആശയാദര്‍ശങ്ങളില്‍ നിന്ന് അണുവിണ വ്യതിചലിക്കാതെ ധ്രുതഗതിയില്‍ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ജനകീയ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനമാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് ഭാരവാഹികള്‍ പറഞ്ഞു.
‘വിശപ്പില്‍ നിന്ന് മോചനം ഭയത്തില്‍ നിന്ന് മോചനം’ എന്നതാണ് SDPI ഉയര്‍ത്തുന്ന മുദ്രാവാക്യം. സംഘ്പരിവാര്‍ ഫാഷിസത്തിന്റെ വളര്‍ച്ചയും വ്യാപനവും അതിന്റെപാരമ്യതയിലെത്തി നില്‍ക്കുന്നു. സ്വയം നിര്‍മ്മിത കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിതാക്രമണങ്ങളും നടത്തി ദലിത് മുസ്ലിം പിന്നോക്ക വിഭാഗങ്ങള്‍ ഫാഷിസ്റ്റുകളാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. തുല്യനീതിയും തുല്യാവകാശവും ഉറപ്പു നല്‍കുന്ന ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് ഇരട്ടനീതിയും അവകാശ ലംഘനങ്ങളും തുടര്‍ക്കഥകളാവുന്നു. സംരക്ഷകരെന്നവകാശപ്പെടുന്നവര്‍ മൗനികളാവുകയും വേട്ടക്കാരോട് സമരസപ്പെടുകയും ചെയ്യുന്നു. വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഭരണസംവിധാനങ്ങള്‍ തുടങ്ങി സര്‍വ്വ മേഖലകളും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. ഫാഷിസത്തിനെതിരെ പ്രതികരിക്കുന്നവര്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ഭീകരവാദികളും ദേശദ്രോഹികളുമായ് മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ജനാധിപത്യമെന്നത് ആലങ്കാരിക പദപ്രയോഗമായ് മാറിക്കൊണ്ടിരിക്കുന്ന നടപ്പുകാല ഇന്ത്യയില്‍ ഫാഷിസത്തിനെതിരെ കൃത്യവും വ്യക്തവുമായ നിലപാടെടുക്കുന്ന എസ്.ഡി.പി.ഐ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ തിരുത്തല്‍ ശക്തിയും യഥാര്‍ത്ഥ രാഷ്ട്രീയ ബദലുമാണ്.
ജൂണ്‍ 15 മുതല്‍ 21 വരെ നടത്തപ്പെടുന്ന ‘ജനകീയ ബദലിന്റെ 14 വര്‍ഷം’ എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ലഘുലേഖ വിതരണം, ഹൗസ് ക്യാമ്പയിന്‍, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, വിവിധ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. കൂടാതെ കാലവര്‍ഷം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിലീഫ് ആന്റ് റെസ്‌ക്യൂ ടീമിന്റെ ജില്ലാതല പ്രഖ്യാപനവും നടത്തപ്പെടുന്നു. 21ന് ബ്രാഞ്ച് തലങ്ങളില്‍ പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, മധുരവിതരണം, കുടുംബ സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുന്നു.
പത്രസമ്മേളനത്തില്‍ എന്‍. ഹംസ (ജില്ലാ ജന:സെക്രട്ടറി), ടി.പി അബ്ദുല്‍ റസാഖ് (ജില്ലാ മീഡിയ കോ:ഓര്‍ഡിനേറ്റര്‍), കെ.പി സുബൈര്‍ (ജില്ലാ കമ്മറ്റിയംഗം) എന്നിവര്‍ പങ്കെടുത്തു.