ദോഹ: പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും
ഖത്തർ ഫാമിലി ഫുഡ് സെന്റർ ഉടമയുമായ, ഹൈസൺ ഹൈദർ ഹാജി(90) നിര്യാതനായി.
തൃശൂർ ചാവക്കാട് സ്വദേശിയായിരുന്നു.ദോഹയിൽ വച്ചാണ് അന്ത്യം.
ദോഹയിൽ മകനോടൊപ്പമാണ് ഇപ്പോൾ താമസം. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഫാമിലി ഫുഡ് സെന്റർ, കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോഴ്‌സ് തൃശൂർ എന്നിവയുടെ സ്ഥാപകനായിരുന്നു. ചാത്തമംഗലം ദയാപുരം റസിഡൻ്റ് സ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ,ആഷിഖ്, നസീമ അശ്റഫ് (ഖത്തർ). തൃശൂർ കുന്ദംകുളം സ്വദേശിയാണ്. ഹൈദർ ഹാജിയുടെ മയ്യിത്ത് നമസ്ക്കാരം ഇന്ന് മഗ് രിബിനു ശേഷം ദോഹയിലും ശേഷം രാത്രി ഖബറടക്കവും നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.