രണ്ടുവയസുകാരി ട്രെയിന്‍ തട്ടി മരിച്ചു

ചരമം Obit

തിരുവനന്തപുരം: രണ്ടുവയസുകാരി വീടിന് മുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചു. സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് വീടിന് പുറത്തേക്കിറങ്ങി ട്രെയിനിന് മുന്നില്‍ പെട്ട് അപകടത്തില്‍ മരിച്ചത്. വര്‍ക്കല ഇടവ പാറയില്‍ കണ്ണമ്മൂട് എ കെ ജി വിലാസത്തില്‍ ഇസൂസി അബ്ദുല്‍ അസീസ് ദമ്പതികളുടെ ഇളയമകള്‍ സോഹ്‌റിന്‍ ആണ് ഇന്നലെ വൈകുന്നേരം 6.30 ഓടെ അപകടത്തില്‍ പെട്ടത്.

കുട്ടിയുടെ വീടിന് മുന്നിലൂടെയാണ് തീവണ്ടിപ്പാത കടന്നു പോകുന്നത്. കുട്ടി മരിച്ചുകിടക്കുന്നത് ഇതിലൂടെ പോയ ഒരാള്‍ കാണുകയായിരുന്നു. തീവണ്ടിയില്‍ നിന്നും വീണതാകാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍ ഉണ്ടായിരുന്നത്. പിന്നീട് കുട്ടിയെ കാണാതായതോടെ മാതാവ് അന്വേഷണം നടത്തിയെത്തിയപ്പോഴാണ് മരിച്ചത് മകളാണെന്ന് തിരിച്ചറിഞ്ഞത്. സഹോദരങ്ങള്‍: സിയ, സാക്കിഫ്.