എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ചെമ്പരത്തി കഥാ സമാഹാരത്തിന്‍റെ രചയിതാവ് ലതാലക്ഷ്മിക്ക്

Kozhikode

കോഴിക്കോട്: തിരുവനന്തപുരം കേരള ബുക്‌സ് & പബ്‌ളിഷേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ചെമ്പരത്തി കഥാ സമാഹാരത്തിന്റെ രചയിതാവ് ലതാലക്ഷ്മിക്ക്. സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. എ ജി ഒലീനയില്‍ നിന്ന് ലതാലക്ഷ്മി പുരസ്‌കാരം സ്വീകരിച്ചു.

15001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. തിരുവനന്തപുരം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനിലായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ്.

പുകസ സംസ്ഥാന സെക്രട്ടറി എ ഗോകുലേന്ദ്രന്‍, പ്രൊഫ. വി എന്‍ മുരളി, ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫാദര്‍ (ഡോ.) മാത്യൂസ് വാഴക്കുന്നം പുകസ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി അശോകന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *