റിയാദ്: സൗദി കേബ്ള്‍ കമ്പനിയിലെ മലയാളി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ (SCCMSK) ജിദ്ദയിലെ ഹറാസാത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. കമ്പനിയുടെ വ്യത്യസ്ത ഡിവിഷനുകളിലുള്ള മലയാളികളെ ടീമുകളായി തിരിച്ച് ഫുട്‌ബോള്‍, കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വ്യക്തികള്‍ക്ക് വേണ്ടി ഷൂട്ടൗട്ട്, ഫണ്‍ ഗെയിം മത്സരങ്ങളും സംഘടിപ്പിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് കൂടാട്ട് സിറാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ബാബു സ്വാഗതം പറഞ്ഞു, വര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.പി. ഇഖ്ബാല്‍ മാസ്റ്റര്‍, മുഷ്താഖ് അഹമ്മദ്, വി.കെ. സുധീര്‍, പി. മുഹമ്മദ് ഇക്ബാല്‍, കെ കെ മുസ്തഫ, പി പി സലാഹുദ്ദീന്‍, കെ അബുല്‍ കരീം, സി എച്ച് അബ്ദുല്‍ ജലീല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. അബ്ദുസ്സത്താര്‍ ബപ്പന്‍ നന്ദി പറഞ്ഞു. മത്സരവിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വി ബി മുഹമ്മദലി, കെ നജീബ് തുടങ്ങിയവര്‍ വിതരണം ചെയ്തു.
ഗായകന്‍ സിറാജ് നിലമ്പൂരിന്റെ നേതൃത്വത്തില്‍ കമ്പനിയിലെ കലാകാരന്മാര്‍ കലാവിരുന്നൊരുക്കി. പരിപാടികളുടെ സംഘാടനത്തിന് ട്രഷറര്‍ ഷിജു ചാക്കോ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ സമീര്‍, വി ജലീല്‍, പി നിഷാദ്, വി എസ് സകരിയ്യ, സി ടി ഫസല്‍, സി ടി ഹൈദര്‍, പി അര്‍ഷദ് എന്നിവര്‍ നേതൃത്വം നല്‍കി.