ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ,പ്രദര്‍ശനം തുടങ്ങി

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍മാപ്പിള കലാ അക്കാദമി ദശവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാന്ധി ജീവിതം ഫോട്ടോകളിലൂടെ’ പ്രദര്‍ശനം അക്കാദമി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
പ്രദര്‍ശനം ആദ്യം കാണാനെത്തിയ അല്‍റയ്ഹാന്‍ ഹെല്‍ത്ത് & സയന്‍സ് കോളേജിലെ അമ്പതോളം വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപിക സ്വാതി, അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ഗാന്ധി ചിത്ര ശേഖരത്തിന്റെ ഉടമയും ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ജേതാവുമായ സലീം പടവണ്ണ എന്നിവര്‍ ഒന്നിച്ചുനിന്ന് ചിത്രങ്ങള്‍ നെഞ്ചോടുചേര്‍ത്തുപിടിച്ച് ഗാന്ധിസ്മരണ നടത്തിയായിരുന്നു ഉദ്ഘാടനം.

ആദ്യ ദിവസം അല്‍റയ്ഹാന്‍ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുഴിമണ്ണ, മലയാളം സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി സംഘങ്ങളും പൊതുജനങ്ങളും പ്രദര്‍ശനം കാണാനെത്തി. അനുബന്ധമായി ടി.എ. റസാഖ് തിയേറ്ററില്‍ ”ഗാന്ധി” സിനിമയുടെ പ്രദര്‍ശനവും നടന്നു. ഫോട്ടോ പ്രദര്‍ശനവും സിനിമാ പ്രദര്‍ശനവും ഫെബ്രുവരി 11-ന് സമാപിക്കും