കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും അക്കാദമി അംഗവുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ വൈദ്യര്‍ അക്കാദമി അനുശോചനം രേഖപ്പെടുത്തി. അക്കാദമിയില്‍ നടന്ന അനുശോചന യോഗം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍ ചുങ്കത്തറ സ്വാഗതം ആശംസിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ., എന്‍. പ്രമോദ് ദാസ്, അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അക്കാദമി അംഗങ്ങളായ ഫിറോസ് ബാബു, പി. അബ്ദുറഹിമാന്‍, ഒ.പി. മുസ്തഫ, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, പി.വി. ഹസീബ് റഹ്മാന്‍, വേലായുധന്‍ പാറക്കല്‍, സിദ്ദീഖ് താമരശ്ശേരി, കെ.എ. ജബ്ബാര്‍, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, എ.പി. മോഹന്‍ദാസ്, ശരീഫ് കടന്നമണ്ണ, ജാഫര്‍ പാണാളി, സുരേഷ് നീറാട്, അബ്ബാസ് കൊണ്ടോട്ടി, ശിഹാബുദ്ദീന്‍ കിഴിശ്ശേരി, ബീരാന്‍കോയ ഗുരുക്കള്‍, ലുബി കൊണ്ടോട്ടി, സാബി തെക്കേപുറം, നസീറ ബക്കര്‍ എന്നിവര്‍ സംസാരിച്ചു.
