വടി യോഗ (സ്ലിം യോഗ) പരീക്ഷണവുമായി നാച്വറല്‍ വേള്‍ഡ്

Health

കൊച്ചി: യോഗയില്‍ വിശ്വാസമുറപ്പിച്ചും ബ തായ്ചിയുടെയും കളരിയേയും ചുവടുപിടിച്ച് ആരോഗ്യരംഗത്ത് പുതിയ തരത്തിലുള്ള ശാരീരിക പരിശീലനത്തിന് തുടക്കമിടുകയാണ് നാച്വറല്‍ വേള്‍ഡ് എന്ന സംഘടന. കൊച്ചി പാലാരിവട്ടം കേന്ദ്രമാക്കി ശക്തി പീഠം എന്ന പേരില്‍ പരിശിലനകേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ റെയ്ക്കി പാദ പ്രക്ഷാളനം കപ്പ് തെറാപ്പി ധ്യാനം യോഗാ പ്രാണയാമ ക്ലാസുകളും ചികിത്സയും നടന്നു വരുന്നു.

ശാരീരിക വഴക്കത്തിനും തൂക്കം കുറക്കാനും വയറു കുറക്കാനും ഏകാഗ്രഥക്കും വടിയോഗ ഉത്തമമാണെന്ന് സംഘടന അവകാശപ്പെട്ടു. സ്ത്രി പുരുഷ ഭേതമന്യേ ഏത് പ്രായക്കാര്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന വടി യോഗ ആത്മരക്ഷക്കും ഏകാഗ്രതക്കും പ്രത്യേക പ്രാധാന്യം നല്‍കുന്നു. ചികിത്സാരംഗം ചിലവേറിയതിനാല്‍ പ്രക്യതിയുമായി കൈകോര്‍ത്ത് പാരമ്പര്യ ചികിസകള്‍ക്കും പ്രകൃതി, പച്ചമരുന്ന് ചികിത്സകള്‍ക്കും, നാഡി പരിശോധനയിലൂടെ രോഗം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനവും സംഘടനയുടെ നേതൃത്വത്തില്‍ നടത്താന്‍ പദ്ധതിയുണ്ട്. പരിശിലകര്‍ക്ക് ട്രയിനിംഗ് നടന്നു വരികയാണ്. പരിശിലനം ആവശ്വുമുള്ളവര്‍ 9995528471 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌

Leave a Reply

Your email address will not be published. Required fields are marked *