കൊച്ചി: നടന്‍ വിജയ് സേതുപതിയും സംവിധായകന്‍ സീനു രാമസമിയും ഒന്നിച്ച ചിത്രമായിരുന്നു’ മാമനിതന്‍’ ( The Great Man ). ബോക്‌സ് ഓഫീസില്‍ വലിയ കോളിളക്കമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ചിത്രം നേടിയിരുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വെച്ചാണ് ഷൂട്ടിംഗ് നടത്തിയത് എന്നത് പ്രത്യേകതയായിരുന്നു. കെ. പി എ. സി ലളിത അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്.
പ്രശസ്ത സംഗീത സംവിധായകന്‍ യുവന്‍ ഷങ്കര്‍ രാജയാണ് ‘ മാമനിതന്‍ ‘ നിര്‍മ്മിച്ചത്. ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ച ശേഷം സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് പുരസ്‌ക്കാരങ്ങള്‍ നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരി 26 ന് അമേരിക്കയില്‍ നടന്ന 29 മത് സെഡോണ ( Sedona) ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും നോമിനേറ്റ് ചെയ്ത് ‘ മാമനിതന്‍ ‘ പ്രദര്‍ശിപ്പിക്കയുണ്ടായി. പ്രദര്‍ശിപ്പിച്ച സിനിമകളില്‍ മികച്ച ഇന്‍സ്പിരേഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും ‘ മാമനിതന്‍ ‘ കരസ്ഥമാക്കി. സംവിധായകന്‍ സീനു രാമസാമി അവാര്‍ഡ് ഏറ്റ് വാങ്ങി. ഇനിയും ഏതാനും ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. യുവനും പിതാവ് ഇളയരാജയുമാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.