കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷറഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’ഇന്ന്തിയേറ്ററുകളിലേക്ക്. ബേപ്പൂരിലെ ഉരു നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ ജീവിത സംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ. ഉരുവിന് ഉയിരുകൊടുക്കുന്നതിനിടയില്‍ ജീവിതം മറന്നു ജീവിക്കുന്ന ഒട്ടേറെ വൈകാരികാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയുംകൂടിയാണ്. സാം പ്രൊഡക്ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂരാണ് ചിത്രം നിര്‍മിച്ചത്. മാമുക്കോയ, മനോജ് കെ യു, മഞ്ജു പത്രോസ്, അജയ് കല്ലായി, ആല്‍ബര്‍ട്ട് അലക്‌സ്, ഉബൈദ് മൊഹ്‌സിന്‍, അര്‍ജുന്‍ മൊഹ്‌സിന്‍,അനില്‍ബേബിതുടങ്ങിയവരാണ് അഭിനേതാക്കള്‍.
പ്രഭാവര്‍മ്മ ഗാനരചനയും നാടന്‍ പാട്ട് രചന ഗിരീഷ് ആമ്പ്രയും നിര്‍വഹിച്ചു. കമല്‍ പ്രശാന്ത് സംഗീത സംവിധാനവും നിര്‍വഹിച്ചു. ശ്രീകുമാര്‍ പെരുമ്പടവമാണ് ഛായാഗ്രഹണം. എഡിറ്റര്‍ ഹരിനായര്‍. കൈതപ്രം ദീപുവാണ് പശ്ചാത്തല സംഗീതം. ഗിരീഷ് ആമ്പ്രയാണ്.
വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ഇ.എം അഷ്‌റഫ്, നിര്‍മാതാവ് മന്‍സൂര്‍പള്ളൂര്‍, ഡോ.മനോജ് കാളൂര്‍, ആര്‍. ജയന്ത്, ഗിരീഷ് ആംബ്ര എന്നിവര്‍ സന്നിഹിതരായിരുന്നു.