റിപ്പോര്‍ട്ടര്‍ ചാനല്‍ വിറ്റു, വാങ്ങിയത് മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ ?

Kerala News

തിരുവനതപുരം: മലയാളത്തിലെ വര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ ചാനല്‍ മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്. നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് കോടികള്‍ മുടക്കി ബിനാമി ഇടപാടുകാര്‍ കൈക്കലാക്കിയതത്രെ. മുട്ടില്‍ മരം മുറി കേസിലെ പ്രതികളായ ഇവര്‍ നേരത്തെ മാങ്കോ മൊബൈല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടവരാണ്. മുട്ടില്‍ മരംമുറിയിലും മാംഗോ ഫോണ്‍ തട്ടിപ്പ് കേസിലും പ്രതികളായവര്‍ തന്നെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാങ്ങിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

നഷ്ടത്തിലോടുന്ന ചാനലിന്റെ കടബാധ്യതകള്‍ ഇവര്‍ ഏറ്റെടുക്കും. ചാനല്‍ വില്‍പ്പന നടത്തുകയാണെങ്കിലും ഈ ചാനലില്‍ നേരത്തെ നിക്ഷേപം നടത്തിയവര്‍ക്ക് നികേഷ് കുമാര്‍ പണം തിരികെ നല്‍കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. നിരവധി പേരാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിക്ഷേപം നടത്തിയവര്‍. സി പി എമ്മുമായുള്ള നല്ല ബന്ധം ഉപയോഗപ്പെടുത്തി നിക്ഷേപകരുടെ പ്രതിഷേധം തടയാമെന്ന കണക്കുകൂട്ടലിലാണ് നികേഷ്. എന്നാല്‍ പുതിയ ഉടമകള്‍ തങ്ങള്‍ക്ക് നേരിട്ട് പണംതരുന്ന സംവിധാനം ഉണ്ടാകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

അതേസമയം പുതിയ ഉടമകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഏറ്റെടുത്താലും വിവാദം കുറയില്ല. മാങ്കോ തട്ടിപ്പുകേസിലും മുട്ടില്‍ മരം മുറി കേസിലും പ്രതികളായവര്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉണ്ടാകുകയെന്ന ചോദ്യവും ഉയരുന്നുണ്ട്.

4 thoughts on “റിപ്പോര്‍ട്ടര്‍ ചാനല്‍ വിറ്റു, വാങ്ങിയത് മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ ?

Leave a Reply

Your email address will not be published. Required fields are marked *