മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാട്; തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്

Kerala

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടത്തുന്നയാളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്. തലശ്ശേരിയിലെ മാധ്യമ പ്രവര്‍ത്തകനായ നവാസ് മേത്തര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇ ഡി റെയ്ഡ് നടത്തിയത്. മാധ്യമ പ്രവര്‍ത്തകന്റെ ബിനാമി ഇടപാടുകളും കള്ളപ്പണവും സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി ശേഖരിച്ചുവെന്നാണ് വിവരം.

പ്രമുഖ സി പി എം നേതാക്കളുമായും വെറുക്കപ്പെട്ടവന്‍ എന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞ വ്യക്തിയുമായും നവാസ് മേത്തര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. തലശേരി ടൗണില്‍ തന്നെ നവാസ് മേത്തര്‍ക്ക് കോടികളുടെ നിക്ഷേപം ഉണ്ട്. കൂടാതെ സ്വന്തമായി റിസോട്ടും ഉണ്ട്. ഇതിന് പുറമെ വിവിധ കമ്പനികളില്‍ ഇദ്ദേഹത്തിന് നിക്ഷേപവും ഉണ്ട്.

രാഷ്ട്ര ദീപികയിലെ തലശ്ശേരിയിലെ പ്രാദേശിക ലേഖകനാണ് നവാസ് മേത്തര്‍. തുച്ഛമായ തുക ശമ്പളമായി ലഭിക്കുന്ന ഒരു പ്രാദേശിക ലേഖകന്‍ എങ്ങിനെ വര്‍ഷങ്ങള്‍ കൊണ്ട് കോടികള്‍ സമ്പാദിച്ചു എന്നത് വലിയ ചോദ്യം ആണ്.

നവാസ് മേത്തറുടെ സഹോദരന്‍ നിസാര്‍ മേത്തറുടെ വീട്ടിലും റെയ്ഡ് നടന്നു. ഇ ഡിക്ക് നവാസ് മേത്തറേ കുറിച്ച് നിരവധി പരാതികളാണ് നേരത്തെ കിട്ടിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് വളരെ നിര്‍ധനാവസ്ഥയില്‍ നിന്നും നവാസ് മേത്തര്‍ കോടികളുടെ സാമ്രാജ്യം ഉണ്ടാക്കിയത്. കേരളത്തിലെ 20 ഓളം മാധ്യമ പ്രവര്‍ത്തകക്കെര്‍തിരേ മുമ്പ് ദേശീയ ഏജന്‍സി അന്വേഷണത്തിന് തുടക്കം ഇട്ടിരുന്നു. കേരളത്തിലെ 200 ലേറെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്റലിജന്‍സ് റിപോര്‍ട്ടും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *