വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പില്‍ നിന്ന് തീപ്പൊള്ളലേറ്റ യുവതി മരിച്ചു

ചരമം Obit

കാസര്‍കോട്: വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പില്‍ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയല്‍ കലാനിലയത്തില്‍ കെ രത്‌നാകരന്‍ നായരുടെ മകള്‍ പി രശ്മി (23) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ജനുവരി 21നാണ് രശ്മിക്ക് പൊള്ളലേറ്റത്.

രശ്മിയുടെ വിവാഹം ഈ മാസം നടക്കാനിരിക്കെയാണ് ദാരുണമായ മരണം. മണ്ണെണ്ണ അടുപ്പില്‍ നിന്നാണ് രശ്മിക്ക് പൊള്ളലേറ്റത്. തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രത്തില്‍ നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്ന രശ്മി പൊയിനാച്ചി ടൗണിലെ ഓണ്‍ലൈന്‍ സേവനകേന്ദ്രത്തില്‍ ജീവനക്കാരി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *