മലയാളി യുവാവ് യു എ ഇയില്‍ നിര്യാതനായി

Gulf News GCC ചരമം Obit

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യു എ ഇയിലെ ഉമ്മുല്‍ ഖുവൈനില്‍ നിര്യാതനായി. പട്ടാമ്പി വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍തൊടി സുഹൈല്‍ (20) ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യു എ ഇയില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്.

രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസില്‍ അറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് ഷറഫുദ്ദീന്‍ (ബാവ). മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *