കാഫിറ്റ് പ്രീമിയര്‍ ലീഗിന് ആവേശകരമായ തുടക്കം

Sports

കോഴിക്കോട്: മാനസിക പിരിമുറുക്കം നിറഞ്ഞ ജോലിത്തിരക്കിന് ഒരിടവേള നല്‍കി മലബാറിലെ ഐ ടി പ്രൊഫഷണലുകള്‍ ആവേശത്തോടെ ക്രീസില്‍ ഇറങ്ങി. മലബാര്‍ മേഖലയിലെ ഐ ടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോര്‍ ഐ ടി (കാഫിറ്റ്) സംഘടിപ്പിക്കുന്നകാഫിറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം പതിപ്പിലാണ് ഐ ടി ജീവനക്കാര്‍ ക്രിക്കറ്റ് പിച്ചിലിറങ്ങിയത്.

ഇന്നലെ ആരംഭിച്ച ടൂര്‍ണമെന്റില്‍ 50 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. 38 പുരുഷ ടീമുകളും 12 വനിതാ ടീമുകളുമാണ് കാഫിറ്റ് പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതല്‍ രാത്രി പത്തുവരെയാണ് മത്സരങ്ങള്‍. പ്രോഗ്ബിസും കാപിയോ ഇന്ററാക്ടീവും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിന് പ്രോഗ്ബിസ് വിജയിച്ചു. ഇന്നലെ 18 മത്സരങ്ങളാണ് നടന്നത്. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് സിഇഒ എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി ആനന്ദ് ആര്‍ കൃഷ്ണന്‍, കാഫിറ്റ് ജിഎം അംജദ് അലി അമ്പലപ്പള്ളി, ടി. സജീര്‍, കവിത, റോസിക്ക്, കാര്‍ത്തിക്, ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച്ചയാണ് ഫൈനല്‍.

Leave a Reply

Your email address will not be published. Required fields are marked *