നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കുക.
കല്പറ്റ: കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കുടുംബശ്രീ ഫെസ്റ്റ് കേളി 2023 ഏഴാം ദിനം കുടുംബശ്രീ വാര്‍ഷിക ആഘോഷം നടക്കും. ജില്ലയിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കല്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ദീഖ് നിര്‍വഹിക്കും. മുതിര്‍ന്ന അയല്‍ക്കൂട്ട അംഗങ്ങളെ ആദരിക്കും.
കുടുംബശ്രീ മുന്‍കാല ഉദ്യോഗസ്ഥരും സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരും വിവിധ പരിപാടികളില്‍ സംഗമിക്കും. കുടുംബശ്രീ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അധികരിച്ച് സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി നിഷാദ് ക്ലാസ് നയിക്കും ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായി സംവദിക്കുന്ന സ്‌നേഹത്തണല്‍ എന്ന പരിപാടിയും ശനിയാഴ്ച നടക്കും. വൈകുന്നേരം 6.30ന് പ്രശസ്ത ഗസല്‍ ഗായകര്‍ റാസയും ബീഗവും അണിയിച്ചൊരുക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടായിരിക്കും. ഫെസ്റ്റ് മറ്റന്നാള്‍ സമാപിക്കും.