ഹെര്‍ബലൈഫ് ഇന്ത്യക്ക് സുസ്ഥിര വിതരണ ശൃംഖല അവാര്‍ഡ്

Eranakulam

കൊച്ചി: ഹെല്‍ത്ത്‌വെല്‍നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഹെര്‍ബലൈഫ് ഇന്ത്യ, ബിഗ്‌ബോക്‌സ് ഇന്ത്യ 2025 സമ്മേളനത്തില്‍ ‘സുസ്ഥിര വിതരണ ശൃംഖല അവാര്‍ഡ്’ കരസ്ഥമാക്കി. ഇകൊമേഴ്‌സ്, റീട്ടെയില്‍ മേഖലകളിലെ നവീനമായ ആശയങ്ങളും പ്രവണതകളും ചര്‍ച്ച ചെയ്ത ഉച്ചകോടിയില്‍ ഹെര്‍ബലൈഫ് ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദമായ സപ്ലൈ ചെയിന്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചു.

ഓരോ ഘട്ടത്തിലും സുസ്ഥിരത ഉറപ്പാക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും ഉത്തരവാദിത്വമുള്ള ഉറവിടം മുതല്‍ വിതരണംവരെയുള്ള എല്ലാ ഘട്ടങ്ങളിലും തങ്ങള്‍ സുസ്ഥിര മാര്‍ഗങ്ങള്‍ പിന്തുടരുന്നുവെന്നും ഇത് ബിസിനസ് സമീപനത്തെയും ആരോഗ്യമുള്ള സുസ്ഥിരമായ ലോകം സൃഷ്ടിക്കാനുള്ള ദര്‍ശനത്തെയും ശക്തിപ്പെടുത്തുന്നുവെന്നും ഹെര്‍ബലൈഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജയ് ഖന്ന പറഞ്ഞു.

ഇന്ത്യന്‍ റീട്ടെയില്‍, ഇകൊമേഴ്‌സ് രംഗത്തെ ഭാവി വഴികളെക്കുറിച്ചും തന്ത്രങ്ങളെ കുറിച്ചും ക്വിക്ക് കൊമേഴ്‌സ്, എഐ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍, ഡി2സി മോഡലുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചയായി. സുസ്ഥിര വളര്‍ച്ചക്കും പുതുമകള്‍ക്കും വഴിയൊരുക്കുന്നതില്‍ ഹെര്‍ബലൈഫ് ഇന്ത്യയുടെ മുന്നേറ്റം വീണ്ടും തെളിയിച്ചതായി അവാര്‍ഡ് വ്യക്തമാക്കുന്നു.