ബിജുക്കുട്ടന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാക്കൊട്ടന്‍ എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങി

Cinema

കൊച്ചി: രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സി നിര്‍മ്മിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന *മാക്കൊട്ടന്‍ *എന്ന ചിത്രം റിയാ സ്‌ക്വയര്‍ മോഷന്‍ പിക്‌ചേര്‍സ് വഴി തിയേറ്ററില്‍ എത്തുന്നു. തിരക്കഥ സംഭാഷണം ഡോ:സുനിരാജ്കശ്യപ്, ക്യാമറ ജിനീഷ്മംഗലാട്ട്, എഡിറ്റിംഗ്: ഹരിജി നായര്‍, പശ്ചാത്തലസംഗീതം ഷൈന്‍വെങ്കിടങ്ങ്. ഗാനരചന: അജേഷ്ചന്ദ്രന്‍, സുനില്‍കല്ലൂര്‍, ബാബുമാനുവല്‍, സംഗീതം: ഷൈന്‍വെങ്കിടങ്ങ്, അനുശ്രീപുന്നാട്, ആലാപനം: ബിജുകുട്ടന്‍, തേജസ്‌ടോപ് സിംഗര്‍, രതിഷ്, ജയദേവ്, അനുശ്രീ.

മേക്കപ്പ് പ്രജി,റനിഷ്‌പോഷ്. ആര്‍ട്ട് ഷാജിമണക്കായി. കോസ്റ്റും ബാലന്‍പുതുക്കുടി. ചീഫ് അസോസിയേറ്റ്ഡയറ ക്ടര്‍ ജയേന്ദ്രശര്‍മ്മ. സ്റ്റില്‍സ് ജയന്‍തില്ലങ്കേരി. ഡിസൈന്‍സ് വിനീത് ഇരിട്ടി.

ബിജുക്കുട്ടന്‍ ആദ്യമായി പ്രധാനകഥാപാത്രമാകുന്ന ചിത്രത്തില്‍ ശിവദാസ്മട്ടന്നൂര്‍, പ്രാര്‍ത്ഥനപി നായര്‍, മുരളി കൃഷ്ണന്‍, ഗായത്രിസനില്‍, ധ്യാന്‍കൃഷ്ണ, അശോകന്‍ പതിയാരക്കര, പ്രദീപ്‌കേളോത്ത്, പ്രിയേഷ്, ലയഅഖില്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രം ചെയ്യുന്നു. ചിത്രം ഏപ്രില്‍മാസം റിലീസ്‌ചെയ്യും. പി ആര്‍ ഒ എം കെ ഷെജിന്‍

Leave a Reply

Your email address will not be published. Required fields are marked *