വൈദ്യര്‍ മഹോത്സവം 2023: 1001 അംഗ സംഘാടകസമിതി രൂപീകരിച്ചു

Malappuram

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ‘മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം’ ഏപ്രില്‍ മാസം അവസാനവാരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ നടത്തുന്ന പരിപാടിക്ക് 1001 അംഗ സംഘാടസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി യോഗം ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഫാത്തിമത്ത് സുഹ്‌റാബി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, എന്‍. പ്രമോദ് ദാസ്, പി.കെ. ഖലീമുദ്ദീന്‍, പി. അബ്ദുറഹിമാന്‍, അജയ്കുമാര്‍ എം, ബാപ്പു വാവാട്, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ, ബെസ്റ്റ് മുസ്തഫ, ശാദി മുസ്തഫ ശ്രീമതി. സലീന സലീം, കെ.എ. ജബ്ബാര്‍, അബ്ബാസ് കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു.

താഴെ പറയുന്നവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു. മുഖ്യരക്ഷാധികള്‍ മന്ത്രിമാരായ സജി ചെറിയാന്‍, വി. അബ്ദുറഹിമാന്‍. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ചുങ്കത്തറ. ഉപസമിതികള്‍ (ചെയര്‍മാന്‍, കണ്‍വീനര്‍) സാമ്പത്തികം ആനക്കച്ചേരി മൂസഹാജി, പി. അബ്ദുറഹിമാന്‍, റിസപ്ഷന്‍ എന്‍. പ്രമോദ് ദാസ്, സലീന സലീം, പ്രചരണം പി.കെ. മോഹന്‍ദാസ്, വി. നിഷാദ്, മീഡിയ പി.വി. ഹസീബ് റഹ്മാന്‍, കോട്ടക്കല്‍ മുരളി, ഫുഡ് & അക്കമഡേഷന്‍ മുസ്തഫ പുലാശ്ശേരി, ഒ.പി. മുസ്തഫ, പ്രോഗ്രാം പി.കെ. ഖലീമുദ്ദീന്‍, പുലിക്കോട്ടില്‍ ഹൈദരാലി, സ്‌റ്റേജ് & ലൈറ്റ്, സൗണ്ട് യു.കെ. മമ്മദിശ, അജയകുമാര്‍ വണ്ടൂര്‍.

Leave a Reply

Your email address will not be published. Required fields are marked *